ചില പൊലീസ്സുകാരെന്താ കള്ളന്മാരാണോ…….
കഴിഞ്ഞ ദിവസം
എനിക്കും ഭാര്യയ്ക്കും ഉണ്ടായ അനുഭവമാണു ഇതെഴുതാൻ എന്നെ പ്രേരിപ്പിചചതു. ത്രിശ്ശുരിൽ സർക്കാർ ജോലിക്കാരനായ
കോട്ടയം കാരനായ ഞാനും എന്റെ ഭാര്യയും
കഴിഞ്ഞ അവധി ദിവസം (28-11-2012)വീട്ടു സാധനങ്ങൾ
വാങ്ങാനായി കോട്ടയം പട്ടണത്തിൽ ഗാന്ധി പ്രതിമയ്ക്കു സമീപം കാർ പാർക്കുചെയ്തു.
തിരുനക്കര മൈതാനത്തു പാർക്കിങ്ങിനായ് ചെന്നപ്പോൾ അവിടെ എന്തൊ പരിപാടി
നടക്കുന്നു അതുകൊണ്ട് അകത്ത് പറ്റില്ല എന്നു
മൈതാനത്തിന്റെ സെക്യുരിട്ടിക്കാരൻ പറഞ്ഞതുകൊണ്ട് പുറത്ത് പാർക്കു ചെയ്തു. ഞാൻ
വണ്ടി പാർക്കുചെയ്തപ്പോൾ അവിടെ ചെറുപ്പക്കാരനായ ഒരു പൊലീസുകാരനും ഉണ്ടായിരുന്നു.
അവരുടെ മുന്നിലൂടെയാണ് ഞങ്ങൾ
ഞാൻ വണ്ടി പാർക്കുചെയ്ത് സാധനങ്ങൾ വാങ്ങാനായി പോയത്.
തിരികെ പത്തു
മിനിറ്റിനകം വന്ന ഞങ്ങൾ വണ്ടി എടുക്കാനായിതുടങ്ങിയപ്പോൾ ചെറുപ്പക്കാരനായ ആ പോലീസുകാരൻ
വന്ന് എന്നൊട് ചോദിച്ചു, “ എന്താ ചെയ്യേണ്ടിയത്, നോ പാർക്കിങ്ങിലാണു വണ്ടി പാർക്കുചെയ്തതിരിക്കുന്നത്”.
ഞാൻ ചോദിച്ചു,, നിങ്ങൾ രണ്ടു പേരും ഞങ്ങൾ വണ്ടി പാർക്കു
ചെയ്ത സമയത്ത് ഇവിടെ ഉണ്ടായിരുന്നു, ഒരക്ഷരം പറഞ്ഞിരുന്നെൻങ്കിൽ
ഞാൻ വണ്ടി മാറ്റി പാർക്കു ചെയ്യുമായിരുന്നു. അപ്പോൾ ആ ചെറുപ്പക്കാരനായ ഒരു പൊലീസുകാരൻ
ഒരു ഉളുപ്പും കൂടാതെ പറയുകയാണു, “ഞാൻ നിങ്ങളൊട് പറഞ്ഞതല്ലെ ഇവിടെ
പാർക്കു ചെയ്യരുതെന്ന്”. ഞാൻ ഞെട്ടിപ്പൊയി, എട്ടുകാലി വലവിരിച്ച് ഇര പിടിക്കുപോലെയാണു ഈ സംഭവം എനിക്കു തോന്നിയത്. പക്ഷെ ഞാൻ എന്റെ ശരിയിൽ ഉറച്ചുനിന്നു.
അയാൾ വിടാൻ ഭാവമില്ല, ഞാൻ തർക്കിച്ചത് അയാൾക്കിഷടമായില്ല. “താൻ സ്റ്റേഷ്നിൽ
നിന്നും ആളുവന്നിട്ട് പോയാൽ മതി” , പൊലീസുകാരൻ പറഞ്ഞു.
അയാൾ തന്റെ വയർലെസ്സിലുടെ ഫ്ല്യ്ങ്ങ് സ്ക്കാടിനെ വിളിച്ചു. “ഒരാൾ നോ പാർക്കിങ്ങിൽ വണ്ടി പാർക്കുചെയ്തു എന്നിട്ടു ബഹളം ഉണ്ടാക്കുന്നു.”
പത്ത് മിനിട്ടിനകം
പൊലീസ് വണ്ടിയിൽ എസ് എ യും പൊലിസ്സുകാരും വന്നു. അദ്ദെഹം എന്നൊട് കാര്യങ്ങൾ തിരക്കി, ആദ്യം മുൻ വിധിയാൽ സംസാരിച്ചെങ്കിലും പിന്നീട് അദ്ദേഹത്തിനു കാര്യങ്ങൾ മനസ്സിലായി,
ഉപദേശങ്ങൾ നല്കി വിട്ടയച്ചു. അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ
എനിക്കഭിമാനം തോന്നി.
ഞാൻ വണ്ടി
എടുത്തു പൊരുപ്പോൾ. എല്ലാവർക്കും ബഹുമാനം തോന്നിക്കുന്ന എസ് എ അടക്കമുള്ള പൊലീസ്സുകാർക്ക് കളങ്കമായി, മനുഷ്യത്തമില്ലാത്ത, ജനങ്ങളൊട് പെരുമാറാനറിയാത്ത ആ ചെറുപ്പക്കാരനായ പൊലീസ്സുകാരൻ തന്റെ വയർലെസ്സിലുടെ
എന്തൊ പറയുന്നതായ് ഭാവിക്കുണ്ടായിരുന്നു.
“നൻചെന്തിനു
നാ നാഴി “ എന്നു പറയുന്നത്പോലെ ഒരു തുള്ളി വിഷം മതി ഒരു കുടം വെള്ളം മലിനമാക്കാൻ.
നല്ലത് പറഞ്ഞ് നന്മ ചെയ്യേണ്ടതിനു പകരം കള്ളം പറഞ്ഞ് തന്റെ ആധിപത്യം
കാണിച്ച തന്റെ സഹപ്രവ്ർത്തകന്റെ പ്രവ്ർത്തിയെ ന്യായികരിക്കാതിരിക്കയാൽ ആ ഉന്നതായ ഉദ്ദ്യോഗസ്തൻ
പ്രവ്ർത്തിയിൽ ഉന്നതനാവുകയും എള്ളോളം വരുന്ന ദുർബുദ്ദികളായ . ഉദ്ദ്യോഗസ്തർക്ക് മാത്റ്കയുമായി.

No comments:
Post a Comment